പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പണ വേട്ട

black moneyമലപ്പുറം: മലപ്പുറം പോലീസ്‌ ചീഫ്‌ ശ്രീ ദേബേഷ്‌ കുമാര്‍ ബെഹ്‌റ ഐപിഎസിന്റെ നേതൃത്വത്തില്‍ പരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ കുഴല്‍പണ വേട്ട. മൂന്നു കോടി ഒമ്പത്‌ ലക്ഷത്തി അമ്പതാനായിരം രൂപയും TN 04 നമ്പര്‍ സ്‌കോഡാ കാറും പിടികൂടി. മൂന്ന്‌ പ്രതികള്‍ അറസ്റ്റിലായി.

ഇതിനു മുമ്പ്‌ ആറ്‌ കോടി രൂപയുടെ പണവും സ്വര്‍ണ്ണവും പിടികൂടിയ ശേഷമുള്ള കേരളത്തിലെ ഏറ്റവും വലിയ ഓപ്പറേഷനാണ്‌ ഡിവൈഎസ്‌പി പ്രദീപ്‌, സിഐ കെ എം ബിജു, എസ്‌ഐ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസും എസ്‌.ഐ.ടിയും ചേര്‍ന്ന്‌ നടത്തിയത്‌.

Related Articles