മലപ്പുറത്തിന്റെ മനസ്സ് പതിനൊന്ന് മണിയോടെ അറിയാം

മലപ്പുറം:  മലപ്പുറത്ത് നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടു മണിക്ക് ആരംഭിക്കും മലപ്പുറത്തെ കൗണ്ടിങ്ങ് സ്റ്റേഷനുകളില്‍ ഇതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു
ആദ്യസുചനകള്‍ എട്ടരയോടെ മണിയോടെ ലഭിച്ചുതുടങ്ങും.
ഏഴരമണിയോടെ ബാലറ്റ് പെട്ടികള്‍ കൗണ്ടിങ്ങ് സ്റ്റേഷനിലെത്തും. കനത്ത സുരക്ഷസംവിധാനങ്ങളാണ് മലപ്പുറത്തെ വോട്ടണ്ണല്‍കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. മലപ്പുറം ഗവണ്‍മെന്റ് കോളേജാണ് വോട്ടണ്ണെല്‍ കേന്ദ്രം. എട്ടേകാല്‍ മണിയോടെ പോസ്റ്റല്‍ വോട്ടുകളുടെ ഫലം അറിയാം

പ്രധാനമായും യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലുമാണ്.

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവകാശവാദങ്ങളില്‍ നിന്ന് മുന്ന് മുന്നണികളും ഏറെ പിറകോട്ട് പോകുന്ന കാഴ്ചയാണ് പോളിങ്ങിന് ശേഷം കണ്ടത്. ഇ അഹമ്മദിന് ലഭിച്ച രണ്ട് ലക്ഷത്തിന് അടുത്തുള്ള ഭുരിപക്ഷം ഇനിയും വര്‍ദ്ധിക്കുമെന്ന വാദം യുഡിഎഫ് ഇപ്പോള്‍ ഉയര്‍ത്തുന്നില്ല. എല്‍ഡിഎഫ് ആകട്ടെ വലിയ രീതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭുരിപക്ഷം കുറയക്കുമെന്ന അവകാശവാദമാണ് ഉയര്‍ത്തുന്നത്. ബിജെപിയാകട്ടെ തങ്ങള്‍ ഒരു ലക്ഷം വോട്ട് പിടിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു.
പതിനൊന്ന് മണിയോടെ മലപ്പുറം ആര്‍ക്കൊപ്പമെന്നാണ് ഉറപ്പിക്കാം