ജില്ലയ്ക്ക് മൂന്ന് സംസ്ഥാന ടൂറിസം അവാര്‍ഡ്

മലപ്പുറം: സംസ്ഥാന ടൂറിസം വകുപ്പിന്റെ സംസ്ഥാന അവാര്‍ഡിന് മലപ്പുറം ജില്ലയിലെ മൂന്നു പദ്ധതികള്‍ തിരഞ്ഞെടുത്തു. മികച്ച ടൂറിസം കോര്‍ഡിനേറ്റര്‍, മികച്ച സര്‍വീസ് വില്ല, ഏറ്റവും നൂതനമായ പദ്ധതി എന്നീ വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിച്ചത്. മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് പുളിക്കല്‍ എം യു എ കോളേജ് അധ്യാപകന്‍ ഷെയ്ക്ക് മുഹമ്മദിനും, മികച്ച സര്‍വീസ് വില്ലയ്ക്കുള്ള അവാര്‍ഡ് മമ്പാടുള്ള ടീക് ടൗണ്‍ സര്‍വീസ് വില്ലയ്ക്കും, നൂതന പദ്ധതിക്കുള്ള അവാര്‍ഡ് അഡവന്‍ചര്‍ ഓ വീല്‍സ് എന്ന പേരില്‍ മമ്പാട് ടീക് ടൗണ്‍ ഉടമസ്ഥന്‍ ജോസഫ് കെ മാരാരുകുളം അവതരിപ്പിച്ച പദ്ധതിക്കുമാണ് ലഭിച്ചത്.

സര്‍വീസ് വില്ലയുടെ സൗകര്യങ്ങളും, ആതിഥ്യ മര്യാദയും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുത്. അഡ്വഞ്ചര്‍ ഓണ്‍ വീല്‍ പദ്ധതിയിലൂടെ താമസിക്കാന്‍ ടെന്റ് അടക്കമുള്ള സൗകര്യമടങ്ങിയ വാഹനങ്ങളാണ് ജോസഫ് കെ മാരാട്ടുകളം അവതരിപ്പിച്ചത്.

ഡിസംബര്‍ 18ന് വടകര ക്രാഫ്റ്റ് വില്ലേജില്‍ നടക്കു ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.