മലപ്പുറം കോഴിച്ചെനയില്‍ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് 8 വാഹനങ്ങളില്‍ ഇടിച്ചു; ഒരു മരണം;നിരവധി പേര്‍ക്ക് പരിക്ക്

നിസാര്‍

തിരൂരങ്ങാടി: കോഴിച്ചെനയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി എട്ടോളം വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തില്‍ ബൈക്ക് യത്രികനായ യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിച്ചെന സ്വദേശിയായ മൂളക്കല്‍ മുഹമ്മദിന്റെ മകന്‍ നിസാര്‍(26) ആണ് മരിച്ചത്. നിസര്‍ എസ്ഡിപിഐ പെരുമണ്ണ ക്ലാരി പഞ്ചായത്ത് സെക്രട്ടിറിയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ലോറി മൂന്ന് കാറുകളെയും മൂന്ന് ബൈക്കുകളെയും ഒരു ഓട്ടോറിക്ഷയെയും ഒരു ആപ്പ ഓട്ടെയുമാണ് ഇടിക്കുകയായിരുന്നു.

Related Articles