മലപ്പുറം സ്വദേശി ഗുണ്ടല്‍പ്പെട്ടില്‍ മരിച്ച സംഭവം അഞ്ചുപേര്‍ കസ്റ്റഡിയില്‍

Untitled-1 copyനിലമ്പൂര്‍: മലപ്പുറം മമ്പാട്‌ സ്വദേശിയായ ബസ്‌കണ്ടക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ മരിച്ച സംഭവത്തില്‍ വണ്ടൂര്‍ സ്വദേശികളടക്കം 5 പേര്‍ കര്‍ണാടക പോലീസിന്റെ കസ്‌റ്റഡിയില്‍. മമ്പാട്‌ പുളിക്കലോട്‌ പുലിക്കോട്ടില്‍ സുനീര്‍(28) ആണ്‌ കഴിഞ്ഞ ദിവസം ഗുണ്ടല്‍പേട്ടിലെ ഒരു കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരിക്കുകയും ചെയ്‌തത്‌.

സുനീറിനൊപ്പം നാട്ടില്‍ നിന്ന്‌ പോയി എന്ന്‌ കരുതുന്ന രണ്ട്‌ വണ്ടൂര്‍ സ്വേദശികളും രണ്ട്‌ മമ്പാട്‌ സ്വദേശകളെയും ഒരു തമിഴ്‌നാട്‌ സേലം സ്വദേശിയുമാണ്‌ ഇപ്പോള്‍ പോലീസ്‌ കസ്‌്‌റ്റഡിയിലുള്ളത്‌. മര്‍ദ്ധനമേറ്റതും കെട്ടടത്തിന്‌ താഴേക്ക്‌ വീണതുമാണ്‌ മരണകാരണമന്നാണ്‌ പോലീസ്‌ കരുതുന്നത്‌. സുനീറിനെ ബോധപൂര്‍വ്വം ഗുണ്ടല്‍ പേട്ടിലെത്തിച്ചതാണോയെന്ന്‌ പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

കെട്ടിടത്തില്‍ നിന്ന്‌ താഴെ വീണ്‌ തലക്ക്‌ ക്ഷതമേറ്റതിനെ തുടര്‍ന്ന്‌ സുനീറിനെ മൈസുരിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട്‌ ബന്ധുക്കളെത്തിയാണ്‌ ഇയാളെ കോഴിക്കോട്‌ മെഡിക്കള്‍ കോളേജിലെത്തിച്ചത്‌. ശനിയാഴ്‌ച രാത്രിയോടെ സുനീര്‍ മരിക്കുകയും ചെയ്‌തു