ചങ്ങരകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മലപ്പുറം: ചങ്ങരകുളം നടുവത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കാലടി സ്വദേശിയായ കുഞ്ഞാത്തുകുട്ടി(53), അബ്ദുള്‍ ഗഫൂര്‍(40) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ലോറി ഡ്രൈവറടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.