ബാല്യ വിവാഹ വിമുക്ത ജില്ലയാകാന്‍ മലപ്പുറം

മലപ്പുറം: ബാല്യ വിവാഹ നിരോധന നിയമമനുസരിച്ച് 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും 21 വയസ്സ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെയും വിവാഹം നടത്തുത് നിയമപരമായി ശിക്ഷാര്‍ഹമാണ്. ബാല്യ വിവാഹം മൂലം കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപെടുകയും അവരുടെ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ പഠനവും പ്രതിസന്ധിയിലാവുമെന്നതും ബാല്യവിവാഹത്തിലൂടെയുള്ള കുട്ടികളുടെ അവകാശലംഘനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹിതരാകുന്നത് ഗാര്‍ഹിക പീഡനങ്ങള്‍ക്കും തുടര്‍ന്ന് വിവാഹ മോചനങ്ങള്‍ക്കും കാരണമാകും. ആയതിനാല്‍ ബാല്യ വിവാഹങ്ങള്‍ തടയുന്നതിനും കുട്ടികളുടെ ഉത്തമ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും പൊതു ജനങ്ങളുടെയും, രക്ഷിതാക്കളുടെയും സഹകരണം അനിവാര്യമാണെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

ബാല്യ വിവാഹത്തിനെതിരെ മലപ്പുറം മാതൃക എന്ന രീതിയില്‍ ജില്ലയെ ബാല്യ വിവാഹ വിമുക്ത ജില്ലയാക്കി മാറ്റുതിനായുള്ള വിവിധ പദ്ധതികളാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വേനലവധി ദിവസങ്ങളില്‍ കുട്ടികളെ കുട്ടികല്ല്യാണത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ളതിനാല്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ 29 ബാല്യ വിവാഹ നിരോധന ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് പൊതുജനങ്ങള്‍ക്കും രക്ഷിതാക്കകള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും നേരിട്ട്. ബാല്യ വിവാഹ നിരോധന ഓഫീസര്‍മാരായ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ് ഓഫീസറെ ( സി.ഡി.പി.ഒ) ബന്ധപ്പെടാവുന്നതാണ്. കൂടാതെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ചൈല്‍ഡ് ലൈന്‍, പോലീസ് സ്റ്റേഷന്‍ എിവിടങ്ങളിലും ബാല്യ വിവാഹം തടയുതിനായി ബന്ധപ്പെടാവുന്നതാണ്.

ബാല്യ വിവാഹത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുതും അവര്‍ക്ക് തുടര്‍ന്ന് പ്രയാസങ്ങള്‍ ഉണ്ടാകാത്തരീതിയില്‍ ബാല്യ വിവാഹങ്ങള്‍ തടയുന്നതുമാണ്. ഫോ 04832978888, 9895701222. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ 1098, ക്രൈം സ്റ്റോപ്പര്‍ 1090, വനിതാ സെല്‍ 1091, 9497963365, വനിതാ ഹെല്‍പ്പ് ലൈന്‍ കേരളാ പൊലീസ് 9995399953