Section

malabari-logo-mobile

ഇനി മലപ്പുറത്ത് ഫ്രീ വൈഫൈ

HIGHLIGHTS : മലപ്പുറം: മലപ്പുറത്ത് എത്തുന്നവര്‍ക്ക് ഇനി മൊബൈലില്‍ ഡാറ്റ ഫ്രീ. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കാറുമായി സഹകരിച്ച്

മലപ്പുറം: മലപ്പുറത്ത് എത്തുന്നവര്‍ക്ക് ഇനി മൊബൈലില്‍ ഡാറ്റ ഫ്രീ. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കാറുമായി സഹകരിച്ച് ആവിഷ്‌കരിച്ച പദ്ധതി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.

അത്യാവശ്യമായി ഒന്ന് ഇന്റെര്‍നെറ്റ് സെര്‍ച്ച് ചെയ്യാനോ വാട്‌സാപ്പിലെത്തിയ മെസേജ് ഓപണ്‍ ചെയ്യാനോ മലപ്പുറം ടൗണിലോ കളക്ട്രേറ്റിലോ ഫ്രീ വൈഫൈ സൗകര്യം ഒരുക്കിയിരിക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. ഫ്രീയായി പതിനഞ്ച് മിനിറ്റോളം ഡാറ്റ ഉപയോഗിക്കാം.

sameeksha-malabarinews

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫ്രീ വൈഫൈ എന്ന ആശയവുമായാണ് ബി.എസ്.എന്‍.എല്‍ പദ്ധതി തുടങ്ങിയത്. ഇതനുസരിച്ച് മലപ്പുറം ടൗണ്‍, കളക്ട്രേറ്റ്, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോട്ടപ്പടി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ വൈഫൈ സേവനം ലഭ്യമാകുന്നുണ്ട്. മൊബൈലിലും ലാപ്‌ടോപ്പിലും മറ്റും വൈഫൈ സ്‌പോട്ട് സെര്‍ച്ച് ചെയ്താല്‍ സര്‍ക്കാരിന്റെ ഫ്രീ വൈഫൈ പേജ് തുറക്കും. ഇവിടെ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒ.ടി.പി ആയി പാസ് വേര്‍ഡും വരും. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ഫ്രീയായി വൈഫൈ ഉപയോഗിക്കാനും സാധിക്കും. നേരത്തെ മലപ്പുറം നഗരസഭയുടെ കീഴില്‍ സൗജന്യ വൈഫൈ പദ്ധതി നടപ്പിലായിരുന്നു. എന്നാല്‍ സാങ്കേതിക കാരണത്താല്‍ ഇത് മുടങ്ങുകയാണ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!