മലാപ്പറമ്പ്‌ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ അധ്യാപകനായി കളക്ടര്‍ ബ്രോ

Malaparamba-Collectorകോഴിക്കോട്‌: മലാപ്പറമ്പ്‌ സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍വെച്ച്‌ കുട്ടികള്‍ക്ക്‌ ക്ലാസെടുത്തു തുടങ്ങി. രാവിലെ ക്ലാസിലെത്തിയ കളക്ടര്‍ പ്രശാന്ത്‌ നായര്‍ കുട്ടികളോട്‌ കുശാലാന്വേഷണം നടത്തുകയും ക്ലാസെടുക്കുകയും ചെയ്‌തു.

ലോകത്ത്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ പണമല്ല, ഭുമി നമ്മുടെ അമ്മയാണ്‌, കച്ചവട വസ്‌തുവല്ല, വിദ്യാധനം സര്‍വധാനാല്‍ പ്രധാനം എന്നീ കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ വെക്കണമെന്നുമാണ്‌ കലക്ടര്‍ ക്ലാസെടുക്കുന്നത്‌. ക്ലാസെടുത്തത്‌ ജില്ലാ കലക്ടറാണെന്നും അദേഹത്തിന്റെ സംരക്ഷണത്തിലാണ്‌ ഇന്ന്‌ നിങ്ങളുടെ പഠനമെന്നും എ പ്രദീപ്‌കുമാര്‍ എംഎല്‍എ കുട്ടികളെ ഓര്‍മിപ്പിച്ചു.