മലാപ്പറമ്പ്‌ സ്‌കൂള്‍: അടച്ചുപൂട്ടലിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

Story dated:Monday May 30th, 2016,12 10:pm
sameeksha sameeksha

malaparamba schoolദില്ലി: മലാപ്പറമ്പ്‌ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വിദ്യഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂള്‍ അടച്ച്‌ പൂട്ടുന്നതിനുള്ള അനുമതി ഇല്ലെന്ന്‌ കേരളം ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ്‌ നടപ്പിലാക്കിയാല്‍ കൂടുതല്‍ സ്‌കൂളുകള്‍ അടച്ച്‌ പൂട്ടാന്‍ തുടങ്ങും ഇത്‌ വിദ്യഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. എന്നാല്‍ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവധിക്കാല ബഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.