മാധ്യമപ്രവര്‍ത്തകക്കെതിരെ ഭീഷണി: പ്രസ്‌ ഫോറം പ്രതിഷേധിച്ചു

Untitled-1 copy പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌തതിന്‌ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയതില്‍ പരപ്പനങ്ങാടി പ്രസ്‌ ഫോറം പ്രതിഷേധിച്ചു.

പരപ്പനങ്ങാടി നഹാസ്‌ ആശുപത്രിക്കു മുന്നിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്നാണ്‌ ആശുപത്രിയുടെ മലബാറി ന്യൂസിന്റെ ചീഫ്‌ എഡിറ്റര്‍ സ്‌മിത അത്തോളിക്ക്‌ നേരെ ഭീഷണി ഉയര്‍ന്നത്‌. ആശുപത്രിയുടെ ആളാണെന്ന്‌ പറഞ്ഞായിരുന്നു ടെലിഫോണില്‍ ഭീഷണി മുഴക്കിയത്‌.

പരപ്പനങ്ങാടി പ്രസ്‌ഫോറത്തില്‍ വച്ച്‌ ചെര്‍ന്ന്‌ പ്രതിഷേധയോഗത്തില്‍ എ അഹമ്മദുണ്ണി അധ്യക്ഷം വഹിച്ചു. യോഗത്തില്‍ സിപി വല്‍സന്‍, ഇക്‌ബാല്‍ മലയില്‍, ഹംസകടവത്ത്‌, നൗഷാദ്‌, കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles