അങ്കമാലിക്കടുത്ത് മംഗലാപുരം എക്‌സ്പ്രസ്സ്‌ പാളം തെറ്റി :ഒഴിവായത് വന്‍ദുരന്തം

malabar express
അങ്കമാലി  തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുന്ന 28347 എക്‌സപ്രസ് അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ കറുകുറ്റി എന്ന സ്ഥലത്ത് വെച്ച് പാളം തെറ്റി. എട്ടുബോഗികളാണ് പാളം തെറ്റിയത് യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
ട്രെയിനിലെ യാത്രക്കാരെ മുഴുവന്‍ തൃശ്ശുര്‍ റെയില്‍വേസ്റ്റേഷനിലെത്തിച്ചു. എസ് 6 മുതല്‍ 1േ2 വരയുള്ള ബോഗികളും ഒരു എസി കമ്പാര്‍ട്ടുമെന്റുമാണ് പാളം തെറ്റിയത് പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സുചന.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട് തിരവനന്തപുരം 0471-2320012, തൃശ്ശുര്‍ 0471-2429241 എന്നിവയാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍. അപകടത്തെ തുടര്‍ന്ന് എറണാകുളത്തിനും ഷൊറണൂരിനുമിടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇന്നലെ രാത്രി പുറപ്പെട്ട അമൃത രാജ്യറാണി എക്‌സ്പ്രസ്സ്, എഗ്മോര്‍ ഗുരുവായുര്‍ എക്‌സ്പ്രസ്സ് എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് തിരു-ഷൊര്‍ണ്ണുര്‍ വേണാട് എക്‌സപ്രസ്സ് എന്നീ ട്രെയിനുകള്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
ഇന്ന് ഈ റുട്ടിലോടുന്ന മറ്റ് ട്രെയിനുകള്‍ മണിക്കുറുകള്‍ വൈകിയായിരിക്കും ഓടുക.