കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് മലബാറിന്റെ ഡയറകടര്‍ അഷറഫ് ആറാംപ്രതി

malabar goldകോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തിലുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ മാനേജറും ഡയറക്ടറുമായ അഷറഫിനെ ഡിആര്‍എ പ്രതി ചേര്‍ത്തു. ഇന്ന് ഡിആര്‍ഐ കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തൂടര്‍ന്ന് അഷറഫിനെ പ്രതി ചേര്‍ക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.
കോടതിയല്‍ ഡിആര്‍ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ മലബാര്‍ ഗോള്‍ഡ് ഷഹബാസില്‍ നിന്ന് സ്വര്‍ണമിടപാട് നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. ഷഹബാസിന്റെ കയ്യിലേക്ക് മലബാര്‍ ഗോള്‍ഡിന്റെ അകൗണ്ടിലേക്ക് രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷം രൂപ ഇടപാട് നടത്തിയതിന്റെയും ഷഹബാസ് ദുബൈയിലായിരിക്കുമ്പോള്‍ അഷറഫ് നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെയും രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ഓഫീസിലെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയിരിക്കുന്നത്.

മറ്റു ചില ജ്വല്ലറി ഗ്രൂപ്പുകളും ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിയതായി ഡിആര്‍ഐക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ചില ഉന്നതരായ രാഷ്ട്രീയനേതാക്കള്‍ക്കും ഇതില്‍ പങ്കുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളല്ലാം മൂടിവെച്ച ഈ വാര്‍ത്ത മലബാറി ന്യൂസടക്കമുള്ള ചില ചുരുക്കം ഓണ്‍ലൈന്‍ പത്രങ്ങളാണ് ആദ്യം പുറത്ത് വിട്ടത് പിന്നീട് അത് പീപ്പിള്‍ ടിവിയും റിപ്പോര്‍ട്ടറും പ്രക്ഷേപണം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഭവം വിവാദമായതോടെ മലബാര്‍ ഗ്രൂപ്പ് തങ്ങളുടെ പക്കല്‍ ഒരു ഗ്രാം പോലും കള്ളക്കടത്ത് സ്വര്‍ണ്ണമില്ലെന്നും ഡിആര്‍ഐ തങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു . ഇന്ന് ഡിആര്‍ഐയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഇവരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. അഷറഫിനെ പുറത്താക്കി മുഖം രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്.