Section

malabari-logo-mobile

കോട്ടക്കലെ മലബാര്‍ കലാപ സ്‌മാരക ശിലാഫലകം കണ്‍മാനില്ല

HIGHLIGHTS : കോട്ടക്കല്‍: കോട്ടക്കല്‍ ബസ്‌ സ്‌റ്റാന്റിനു മുമ്പിലെ മലബാര്‍ കലാപ സ്‌മാരകത്തിന്റെ ശിലാഫലകം പറിച്ചുമാറ്റിയ നിലയില്‍. സ്വാതന്ത്ര്യ സമര ചരിത്രത്തിന്...

malabar-kalapam-1921-smarakam-kottakkal copyകോട്ടക്കല്‍: കോട്ടക്കല്‍ ബസ്‌ സ്‌റ്റാന്റിനു മുമ്പിലെ മലബാര്‍ കലാപ സ്‌മാരകത്തിന്റെ ശിലാഫലകം പറിച്ചുമാറ്റിയ നിലയില്‍.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്‌ അവിസ്‌മരണീയവും ധീരവുമായ പങ്ക്‌ വഹിച്ച 1921 ലെ കലാപത്തിന്‌ ആളുകളെ സംഘടിപ്പിച്ച കഥ പറയുന്ന കോട്ടക്കലിലെ മലബാര്‍ കലാപ സ്‌മാരകത്തെ പരിചയപ്പെടുത്തുന്ന മാര്‍ബിള്‍ ഫലകം സാമൂഹ്യദ്രോഹികള്‍ എടുത്തുകൊണ്ടുപോയാതായാണ്‌ സൂചന.

sameeksha-malabarinews

മാപ്പിള, ലഹള, മലബാര്‍ കലാപം എന്നീ പേരുകളില്‍ അറിയപ്പെട്ട അധിനിവേശ വിരുദ്ധ സമരത്തിന്‌ വേണ്ടി രക്തസാക്ഷിത്വം വരിക്കാനായി നടന്നു തുടങ്ങിയത്‌ നിലവിലെ ബസ്‌ സ്റ്റാന്റിനു മുമ്പില്‍ നിന്നാണ്‌. ബസ്‌ സ്റ്റാന്റിനു മുമ്പിലെ മലബാര്‍ കലാപ സ്‌മാരകത്തിന്റെ വിസ്‌മയ ചരിത്രം പുതുതലമുറക്ക്‌ അന്യമാണ്‌. പ്രസ്‌തുത ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന ശിലാഫലകമാണ്‌ കാണാതായിരിക്കുന്നത്‌. 1921 ഓഗസ്‌റ്റ്‌ 30 ന്‌ മമ്പുറം പള്ളി വളഞ്ഞ വെള്ളപ്പട്ടാളം സമരനായകന്‍ ആലി മുസ്ലിയാരെ പിടിക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ്‌ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ആളുകള്‍ സംഘടിച്ചു. 10 കിലോ മീറ്റര്‍ അപ്പുറത്തുള്ള മമ്പുറം പള്ളിയിലേക്ക്‌ മാര്‍ച്ചുനടത്തിയെന്നാണ്‌ ചരിത്രം. ഇക്കാര്യം ശിലാഫലകത്തില്‍ വ്യക്തമായി എഴുതിയിരുന്നത്‌ പുതുതലമുറക്ക്‌ ഏറെ പ്രയോജനപ്രദമായിരുന്നു.

നിലവില്‍ ദേശാഭിമാനികളുടെ വീരചരിതം ഓര്‍മിപ്പിക്കുന്ന സ്‌മാരകത്തിന്റെ ശോഭ കെടുത്തുന്ന വിധത്തില്‍ നഗരസഭാധികൃതര്‍ തന്നെ വലിയ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌്‌ സ്ഥാപിച്ചത്‌ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. തലമുറകള്‍ക്ക്‌ ചരിത്ര അവബോധം പകരുന്നതിന്‌ മലബാര്‍ കലാപ സ്‌മാരകത്തെ വേണ്ടവിധം പരിപാലിക്കണമെന്ന ആവശ്യം ശക്തമാണ്‌.
ഫോട്ടോ മെയില്‍-

ഫോട്ടോ ക്യാപ്‌ഷന്‍ -കോട്ടക്കല്‍ ബസ്‌ സ്‌റ്റാന്റിനു മുമ്പിലെ മലബാര്‍ കലാപ സ്‌മാരകത്തിലെ ശിലാഫലകം എടുത്തുകൊണ്ടുപോയ നിലയില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!