ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലപ്പുറം സ്വദേശി നിര്യാതനായി

മക്ക: കുടുംബസമേതം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ്‌ വറ്റലൂര്‍ സ്വദേശി മഠത്തില്‍ അബ്ദുല്‍ ഖാദര്‍ മൗലവി(60) ആണ്‌ മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണപ്പെട്ടത്‌.

വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ മൗലവിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മരണസമയത്ത്‌ ഭാര്യ സുബൈദ ഒപ്പമുണ്ടായിരുന്നു. ഇവരുടെ മൂന്ന്‌ മക്കളും സൗദിയില്‍ ജോലിചെയ്‌തുവരികയാണ്‌.

മൃതദേഹം മക്ക കിംഗ്‌ അബ്ദുല്‍ അസീസ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.