മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ്‌ 107 പേര്‍ മരിച്ചു

makkhaമക്ക: മുസ്ലീം മതവിശ്വാസികളുടെ പുണ്യ നഗരമായ മക്കയില്‍ ഹറം വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്രെയിന്‍ തകര്‍ന്നു വീണ്‌ 107 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക്‌ പിരിക്കേറ്റു. ഹജ്ജ്‌ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്ക വെള്ളിയാഴ്‌ച വൈകീട്ട്‌ പ്രധാന പള്ളിയുടെ അറ്റകുറ്റ പണികള്‍ നടക്കുന്നിടത്താണ്‌ അപകടമുണ്ടായത്‌. സൗദി ഡിഫന്‍സ്‌ അതോറിറ്റിയാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌.

ഇവര്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ രണ്ട്‌ വലിയ ക്രെയിനുകള്‍ തകര്‍ന്നു വീണാണ്‌ അപകടമുണ്ടായതെന്ന്‌ കരുതുന്നു. വൈകീട്ട്‌ മൂന്ന്‌ മണിയോടയുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്നാണ്‌ ക്രെയിനുകള്‍ തകര്‍ന്നു വീണത്‌. ലക്ഷക്കണക്കിനാളുകള്‍ ഹജ്ജ്‌ തീര്‍ത്ഥാടനത്തിനായി ഇവിടെ എത്തിച്ചേരാനിരിക്കെയാണ്‌ ഈ അപകടം സംഭവിച്ചിരിക്കുന്നത്‌.