Section

malabari-logo-mobile

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം

HIGHLIGHTS : മക്ക: "ലബ്ബൈക്കളാഹുമ്മ  ലബ്ബൈക്ക്"  എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനയെ ലക്ഷ്യമാക്കി  യാത്ര തുടങ്ങിയതോടെ ഈ ...

മക്ക: “ലബ്ബൈക്കളാഹുമ്മ  ലബ്ബൈക്ക്”  എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനയെ ലക്ഷ്യമാക്കി  യാത്ര തുടങ്ങിയതോടെ ഈ വർഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദുല്‍ഹജ്ജ് എട്ടു ആയ ഇന്ന് ഹാജിമാര്‍ മിനയിലെ തമ്പുകളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി . നാളെ ഹജ്ജിന്‍റെ പ്രധാനചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് ഹാജിമാര്‍.

ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം അറഫാ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച വൈകീട്ട് മുസ്ദലിഫയിലെത്തി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും.അറഫയിലെ നില്‍പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത്  മിനായിൽ താമസിച്ചാണ്.ദുല്‍ഹജ്ജ് 12 നു വൈകീട്ടോടെയാണ് മിനയില്‍ നിന്നുള്ളമടക്കം ആരംഭിക്കുക.
ഇരുപതു ലക്ഷത്തില്‍ അധികം വരുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് മിനയില്‍ ഒരുക്കിയിട്ടുള്ളത് .കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലു ലക്ഷം വിദേശ ഹാജ്ജിമാർ കൂടുതല്‍ ഈ വര്‍ഷം ഉണ്ട്.ഇതില്‍ 930000പുരുഷന്‍മാരും 804000സ്ത്രീകളുമാണ്‌.

sameeksha-malabarinews

മിനയില്‍ ഇന്ത്യന്‍ ഹജ്ജിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഹജ്ജ് കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു.ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും മക്കയില്‍ എത്തിയിട്ടുണ്ട്.
ഹജ്ജ് കര്‍മങ്ങള്‍ സുഗമമായി നടക്കുന്നതിനു വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത്.പകര്‍ച്ചാ വ്യാധികള്‍ തടയുന്നതിനും ചൂട് കൊണ്ടുള്ള പ്രയാസങ്ങള്‍ കുറക്കുന്നതിനും ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!