Section

malabari-logo-mobile

വെള്ളമില്ല ഭക്ഷണമില്ല, മണിക്കൂറകളോളം പിടിച്ചിട്ടു ഏറനാട്‌ എക്‌സപ്രസ്സിലെ യാത്രക്കാര്‍ പ്രകോപിതരായി

HIGHLIGHTS : എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ്സ്‌ ,ചെന്നൈ മെയിലും,തടഞ്ഞിട്ടു.

0000എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ്സ്‌ ,ചെന്നൈ മെയിലും,തടഞ്ഞിട്ടു.
താനൂര്‍ വള്ളിക്കുന്ന്‌ റെയല്‍വേ അണ്ടര്‍ ബ്രിഡ്‌ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട്‌ ഷൊര്‍ണ്ണൂര്‍ കോഴിക്കോട്‌ റൂട്ടിലെ തീവണ്ടികള്‍ക്ക്‌ റെയില്‍വേ ഏര്‍പ്പെടുത്തിയ അശാസ്‌ത്രീയമായ സമയക്രമീകരണത്തില്‍ പെട്ടുപോയ യാത്രക്കാരുടെ പ്രതികരണം പരപ്പനങ്ങാടിയില്‍ സംഘര്‍ഷത്തിനിടയാക്കി..
ചൊവ്വഴാച്‌ ഉച്ചയ്‌ക്ക 11.30 മണിക്ക്‌ താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ നാഗര്‍കോവില്‍ മംഗലാപുരം ഏറനാട്‌ എക്‌സപ്രസ്സിലെ യാത്രക്കാരാണ്‌ ദുരിതക്കയത്തിലായത്‌.
മണിക്കുറുകളോളം്‌ താനൂര്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയിട്ടുു. എപ്പോള്‍ യാത്ര പുനരാരംഭിക്കുമെന്ന്‌ അധികൃതര്‍ ഉറപ്പ്‌ പറയാഞ്ഞതിനാല്‍ ഭക്ഷണത്തിന്‌ പോലും ദീര്‍ഘദുരയാത്രക്കാര്‍ക്ക്‌ സ്റ്റേഷന്‍ വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയായി.താനൂര്‍ സ്‌റ്റേഷനിലാകട്ടെ കുടിവെള്ളം ലഭിക്കാതായതോടെ ഇതിനായി ടോയിലെറ്റിലെ വെള്ളം വരെ ഉപയോഗിക്കേണ്ട അവസ്ഥയിലായി. ഇതിനിടയില്‍ ട്രെയിനിലെ ടോയിലെറ്റിലെല വെള്ളവും തീര്‍ന്നതോടെ യാത്രക്കാര്‍ക്ക്‌ അത്യാവിശ്യത്തിന്‌ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. തുടര്‍ന്ന്‌ വൈകീട്ട്‌ അഞ്ച്‌ മണിയോടെ യാത്ര പുനരാരംഭിച്ച ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനായ പരപ്പനങ്ങാടിയിലുടെ ഔട്ടറില്‍ വീണ്ടു പിടിച്ചിട്ടതോടെ യാത്രക്കാരുടെ എല്ലാ ക്ഷമയും കൈവിട്ടുപോകുകയായിരുന്നു.
ഇതോടെ പ്രകോപിതരായ യാത്രക്കാര്‍ തൊട്ടടുത്ത ട്രാക്കിലുടെ വന്നുകൊണ്ടിരുന്ന എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ്സ്‌ തടഞ്ഞിട്ടു.സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ട്രെയിന്‍ വന്നുകൊണ്ടിരുന്ന പാളത്തിലേക്ക്‌ കയറിയിരിക്കുകയായിരുന്നു. ഒരു മണിക്കുറിലധികം രണ്ട്‌ ട്രെയിനുകളും ഇവിടെകുടുങ്ങിയതോടെ ഇന്റര്‍സിറ്റിയിലെ യാത്രക്കാരും ഏറനാടിലെ യാത്രക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നാട്ടുകാരിടപെട്ടാണ്‌ കയ്യാങ്കളിയിലേക്ക്‌ നീങ്ങിയ സംഘര്‍ഷമൊഴിവാക്കിയത്‌. പിന്നീട്‌ ട്രെയിന്‍ തടഞ്ഞ യാത്രക്കാരെ പോലീസ്‌ വിരട്ടി ട്രെയിനില്‍ കയറ്റുകയായിരുന്നു. train 1
പിന്നീട്‌ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയിട്ടതോടെ കുറച്ച്‌ യ.ാത്രക്കാര്‍ സ്‌റ്റേഷന്‌ഡ മാസ്‌റ്ററുടെ മുറി ഉപരോധിച്ചു. ചിലര്‍ രണ്ടാം പ്ലാറ്റ്‌ ഫോമിലേക്ക്‌ വന്നുകൊണ്ടിരുന്ന ചെന്നൈ മെയിലും തടഞ്ഞു. ഇവിടെയും മെയിലിലെ യാത്രക്കാര്‍ ഇവര്‍ക്കെതിരെ തിരഞ്ഞെങ്ങിലും ഏറനാട്‌ എക്‌സ്‌പസ്സിലെ യാത്രക്കാരുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇവര്‍ക്കൊപ്പം നില്‍ക്കുകയായുരുന്നു. ഒടുവില്‍ നാട്ടുകാരും പോലീസും ഇവരെ സമാധാനിപ്പിച്ച്‌ ട്രെയിനില്‍ കയറ്റിവിടുകയായിരുന്നു. ഉച്ചക്ക്‌ 11.40ന്‌ പരപ്പനങ്ങാടിയിലെത്തേണ്ടിയരുന്ന ഈ തീവണ്ടി. വൈകീട്ട്‌ ഏഴുമണിക്കാണ്‌ പരപ്പനങ്ങാടിയില്‍ നിന്ന്‌ യാത്രയായത്‌
കഴിഞ്ഞ ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഏറനാട്‌ എക്‌സപ്രസ്‌ റദ്ദാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്‌ച ഈ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനിച്ചു. നാലരമണിക്കൂര്‍ വൈകുമെന്നാണ്‌ റെയില്‍വേ അറിയിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ ഏഴു മണിക്കൂറിലധികമായതോടെയാണ്‌ .യാത്രക്കാര്‍ പ്രകോപിതരായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!