Section

malabari-logo-mobile

മഹീന്ദ്ര ഇലക്ട്രിക് സ്‌കൂട്ടര്‍ ജെന്‍സി യുഎസ് വിപണിയില്‍

HIGHLIGHTS : ഏറെ പുതുമയുള്ള വാഹനങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അമേരിക്കയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി. ജെന്‍സി(GenZe) എന്ന്...

1400231144ഏറെ പുതുമയുള്ള വാഹനങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അമേരിക്കയില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കി. ജെന്‍സി(GenZe) എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്തവണ മഹീന്ദ്ര വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

അമേരിക്കന്‍ വിപണിയില്‍ ഇറക്കിയിട്ടുള്ള ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ജെന്‍സിയെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരയാത്രയെ ലക്ഷ്യം വെച്ച് രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ജെന്‍സിയുടെ വില 3,000 ഡോളറാണ്(ഏകദേശം 1.80 ലക്ഷം രൂപ). മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിവുള്ള ജെന്‍സിക്ക് ഫുള്‍ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 1.4 കിലോവാട്ടിന്റെ മോട്ടോറാണിതിന് കരുത്ത് പകരുന്നത്.

sameeksha-malabarinews

ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തരത്തിലാണ് ഈ സ്‌കൂട്ടര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. റെഡറുടെ പിന്നില്‍ ആവശ്യത്തിന് ലഗേജ് സ്‌പേസും നല്‍കിയിട്ടുണ്ട്. കൂടാതെ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ സൂക്ഷിക്കുന്നതിനും ചാര്‍ജ്ജ് ചെയ്യുന്നതിനും സീറ്റിനടിയില്‍ പ്രത്യേകം സ്റ്റോറേജ് സ്‌പേസുമുണ്ട്.1400231144_1

ബാറ്ററി ചാര്‍ജ്ജ്, ഇനി സഞ്ചരിക്കാവുന്ന ദൂരം എന്നിവയ്ക്ക് പുറമേ ജിപിഎസ് വഴി കാണിച്ചും തരും. സാധാരണ പ്ലഗ്ഗില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്നതിനാല്‍ വീട്ടില്‍ നിന്നോ ഓഫീസില്‍നിന്നോ യാത്രക്കിടയിലോ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

വിദ്യാര്‍ത്ഥികളെയും കുറച്ചു ദൂരം സഞ്ചരിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി ഈ മോഡല്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളെ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഈ മോഡല്‍ അമേരിക്കയില്‍ തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!