മഹിളാ അസോസിയേഷന്‍ ജാഥ

mahila associationതിരൂരങ്ങാടി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാല്‍നട പ്രചരണ ജാഥ നടത്തി. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറി തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, സ്‌ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ.

നെടുവ വില്ലേജ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാല്‍നട പ്രചരണ ജാഥ പുറനട്ടുത്തറയില്‍ സിപിഐഎം ഏരിയ കമ്മിറ്റിയംഗം ശോഭാ പ്രഭാകര്‍ ഉദ്‌ഘാടനം ചെയ്‌തു. ചെറമംഗലം, ടോള്‍ബൂത്ത്‌ പരിസരം, താഴേങ്ങല്‍, പഞ്ചാരക്കുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം കീഴ്‌ച്ചിറയില്‍ സമാപിച്ചു. ജാഥാക്യാപ്‌റ്റന്‍ അഡ്വ.ഒ കൃപാലിനി, പി.ഗൗരി, നെച്ചിക്കാട്ട്‌ പുഷ്‌പ, എം പാത്തുമ്മ എന്നിവര്‍ സംസാരിച്ചു.