മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി അഞ്ച് കുട്ടികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയെ ധഹാനു കടല്‍തീരത്ത് ബോട്ട് മുങ്ങി അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തുപേരെ കാണാതായി. ബോട്ടില്‍ 40 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 25 പേരെ രക്ഷപ്പെടുത്തി.

കാണാതായ 10 കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ധഹാനു കടല്‍ത്തീരത്തുനിന്ന് രണ്ടു നോട്ടിക്കല്‍മൈല്‍ അകലെ വെച്ചാണ് അപകടം.

കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.