Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

HIGHLIGHTS : മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം കിട്ടിയതോടെയാണ് മഹാരാഷ്ട്രയില്‍

download (1)മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം കിട്ടിയതോടെയാണ് മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ഗോവധ നിരോധനം നിലവില്‍ വന്നത്. 1995 ലെ മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമന്റ്‌മെന്റ്) ആക്ടിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

കാളയിറച്ചി കൈവശം വക്കുന്നതും വില്‍ക്കുന്നതും ജാമ്യം കിട്ടാത്ത കേസായിട്ടാണ് പരിഗണിക്കുക. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. പതിനായിരം രൂപ വരെ പിഴയും. 1995 ല്‍ ബിജെപി- ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുത്തപ്പോഴായിരുന്നു ഈ ബില്ലിന് രൂപം നല്‍കിയത്. പശു, കാള, കാളക്കുട്ടി, പശുക്കുട്ടി എന്നിവയെ വധിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്.

sameeksha-malabarinews

ഗോവധം മഹാരാഷ്ട്രയില്‍ നേരത്തേ തന്നെ നിയമം മൂലം നിരോധിച്ചതായിരുന്നു.1976 ല്‍ ആയിരുന്നു ഇത്. എന്നാല്‍ പ്രത്യേക അനുമതിയോടെ കാളകളെ കൊല്ലാന്‍ ഈ നിയമം അനുവദിച്ചിരുന്നു. ഇത് മറികടക്കാനായിരുന്നു 1995 ല്‍ ഭേദഗതി ബില്‍ കൊണ്ടുവന്നത്. നിയമസഭ പാസാക്കിയ ബില്‍ പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.

ബീഫ് നിരോധനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിലുള്ള തന്റെ സന്തോഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ഗോവധ നിരോധനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയ രാഷ്ട്രപതിക്ക് നന്ദി എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ പോത്തിനേയും എരുമയേയും അനുമതിയോടെ അറുക്കാം, അവയുടെ ഇറച്ചിയും കഴിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!