Section

malabari-logo-mobile

മഹല്ല്‌കമ്മറ്റിയുടെ ഊരുവിലക്ക്‌ തവനൂരില്‍ സംഘര്‍ഷം

HIGHLIGHTS : തവനൂര്‍ :മഹല്ല്‌കമ്മറ്റിയുമായി സഹകരിക്കാത്ത വ്യക്തിയുടെ മകന്റെ കല്യാണത്തില്‍ പങ്കെടുത്തവരെ മഹല്ലില്‍ നിന്ന്‌ ഉരുവിലക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്...

mal-tavanurതവനൂര്‍ :മഹല്ല്‌കമ്മറ്റിയുമായി സഹകരിക്കാത്ത വ്യക്തിയുടെ മകന്റെ കല്യാണത്തില്‍ പങ്കെടുത്തവരെ മഹല്ലില്‍ നിന്ന്‌ ഉരുവിലക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ തവനൂര്‍ വെള്ളാഞ്ചേരി പള്ളിപരിസരത്ത്‌ കയ്യാങ്കളിയും സംഘര്‍ഷവും. മഹല്ലില്‍ പെട്ടവര്‍ ഇരുവിഭാഗമായി തിരിഞ്ഞതോടെ തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ട ഇരുവിഭാഗത്തേയും ആട്ടിയോടിക്കുകയായിരുന്നു.

വെള്ളാഞ്ചേരി മഹല്ലകമ്മറ്റിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ്‌ ഈ സംഭവവും. കുറച്ച്‌ കാലമായി വെള്ളാഞ്ചേരിയില്‍ ഒരു പ്രമുഖവ്യാപാരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഒരു പള്ളി നിര്‍മ്മിച്ച്‌ ജുമാ നമസ്‌ക്കാരം തുടങ്ങിയിരുന്നു. ഇവിടെ നിസ്‌ക്കരിക്കാന്‍ പോകുന്നവരെയും സഹകരിക്കുന്നവരെയും വെള്ളാഞ്ചേരി മഹല്ല്‌ കമ്മറ്റി പുറത്താക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയുടെ മകന്റെ കല്യാണം കഴിഞ്ഞ ഞായറാഴ്‌ച നടന്നിരുന്നു. ഇതില്‍ ആരും പങ്കെടുക്കരുതെന്ന്‌ കമ്മറ്റഇയുടെ വിലക്ക്‌ ഉണ്ടായിരുന്നു. ഇത്‌ ലംഘിച്ച അമ്പതോളം കുടുംബങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇവരെ മഹല്ലില്‍ നിന്ന്‌ പുറത്താക്കുമെന്ന്‌ വെള്ളിയാഴ്‌ച പ്രഖ്യാപനമുണ്ടായി.

sameeksha-malabarinews

ഇതോടെ സ്ഥലത്ത്‌ സംഘര്‍ഷവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.പോലീസ ഇടപെട്ടാണ്‌ സംഘര്‍ഷാവസ്ഥക്ക്‌ അയവുണ്ടാക്കിയത്‌. വൈകീട്ട്‌ പോലീസ്‌ ഇരുവിഭാഗങ്ങളെടുയം വിളിച്ച്‌ ചര്‍ച്ച നടത്തികയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

അതേസമയം തങ്ങള്‍ ആരേയും ഊരുവിലക്കിയിട്ടില്ലെന്നും ്‌അത്തരത്തിലുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും വെള്ളാഞ്ചേരി മഹല്ല്‌കമ്മറ്റി അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!