സഞ്‌ജീവ്‌ ചതുര്‍വേദിക്കും അന്‍ഷു ഗുപ്‌തയ്‌ക്കും മാഗ്‌സാസെ അവാര്‍ഡ്‌

magsasayദില്ലി: ഇന്ത്യക്കാരായ സഞ്‌ജീവ്‌ ചതുര്‍വേദി, അന്‍ഷു ഗുപ്‌ത എന്നിവര്‍ക്ക്‌ 2015 ലെ റമോണ്‍ മാഗ്‌സസെ അവാര്‍ഡ്‌ ലഭിച്ചു. മാഗ്‌സസെ അവാര്‍ഡ്‌ ഫൗണ്ടേഷനാണ്‌ ഇരുവരും പുരസ്‌ക്കാരം നേടിയതായി പ്രഖ്യാപിച്ചത്‌. ലാവോസ്‌, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ മറ്റ്‌ പുരസ്‌ക്കാര ജേതാക്കള്‍.

എയിംസിലെ അഴിമതി പുറത്തുകൊണ്ടുവന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്‌ സഞ്‌ജീവ്‌ ചതുര്‍വേദി. സാമൂഹിക പ്രവര്‍ത്തകനായ അന്‍ഷു ഗുപ്‌ത ഗുന്‍ജ്‌ എന്ന എന്‍ ജി ഒയുടെ സ്ഥാപകനാണ്‌.