മാഗി നൂഡില്‍സ്‌;അമിതാഭ്‌ ബച്ചനും മാധുരിക്കും പ്രീതിസിന്റയ്‌ക്കുമെതിരെ കേസെടുക്കും

amitabhbachchan-reity759ന്യൂ ഡല്‍ഹി: മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച സിനിമാ താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി. ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

മാഗിയുടെ ഉല്‍പാദകരായ നെസ്‌ലെയ്‌ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. നെസ്‌ലേ ഇന്ത്യക്കെതിരെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതിയില്‍ യുപി ഭക്ഷ്യ സുരക്ഷാ അതോറിറ്റി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അനുവദനീയമായതിലും കൂടിയ തോതില്‍ അജ്‌നോമോട്ടോയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സിനെതിരെ നടപടിയുണ്ടായത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതി താരങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

മാഗി നൂഡില്‍സ് ബ്രാന്‍ഡുമായി നിലവില്‍ കരാര്‍ ഇല്ലെന്നാണ് അമിതാഭ് ബച്ചന്റെ വിശദീകരണം. ഉല്‍പന്ന മികവ് ഗുണനിലവാരം പുലര്‍ത്തുന്നതായി കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ടെന്നു മാധുരി ദീക്ഷിതും പറയുന്നു.