Section

malabari-logo-mobile

മാഗി നൂഡില്‍സിന്റെ നിരോധനം നീക്കി

HIGHLIGHTS : ദില്ലി: ഇന്ത്യയില്‍ മാഗി നൂഡില്‍സിന്റെ നിരോധനം നീക്കി. ബോംബെ ഹൈക്കോടതിയാണ്‌ നിരോധനം നീക്കിയത്‌. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെത്‌ മതിയായ ന്യായീകരണമല്ലെന...

maggiദില്ലി: ഇന്ത്യയില്‍ മാഗി നൂഡില്‍സിന്റെ നിരോധനം നീക്കി. ബോംബെ ഹൈക്കോടതിയാണ്‌ നിരോധനം നീക്കിയത്‌. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെത്‌ മതിയായ ന്യായീകരണമല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. മാഗി നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വുപ്പിന്‌ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാല്‍ വിപണിയിലേക്ക്‌ മാഗി എത്തണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ കഴിയേണ്ടി വരും. ആറാഴ്‌ച കൊണ്ട്‌ രാജ്യത്തെ ഫുഡ്‌ സേഫ്‌റ്റി അതോറിറ്റിയുടെ ലാബുകളിലേക്ക്‌ മാഗി സാമ്പിളുകള്‍ അയക്കണമെന്നും ഭക്ഷ്യയോഗ്യമാണെന്ന്‌ കണ്ടെത്തിയാല്‍ മാഗി വീണ്ടും വിപണിയല്‍ എത്തിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ശരിയായ പരിശോധന നടത്താതെ മാഗി നിരോധിച്ചതിന്‌ ഫുഡ്‌ സേഫ്‌റ്റി അതോറിറ്റി ഓഫ്‌ ഇന്ത്യയെ കോടതി വിമര്‍ശിച്ചു. നേരത്തെ ഫുഡ്‌ സേഫ്‌റ്റി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ അംഗീകാരമുള്ള സെന്‍ട്രല്‍ ഫുഡ്‌ ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ മൈസൂര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ മാഗിയില്‍ മായം ഇല്ലെന്ന്‌ കണ്ടെത്തിയിരുന്നു.

sameeksha-malabarinews

ഗോവ ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ പരിശോധിക്കാനായി അയച്ച അഞ്ച്‌ സാംപിളുകളിലാണ്‌ മായം ഇല്ലെന്ന്‌ കണ്ടെത്തിയത്‌. മാഗി നൂഡില്‍സ്‌ വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ നേരത്തെ ഫുഡ്‌ സേഫ്‌റ്റി അതോറിറ്റി ഓഫ്‌ ഇന്ത്യയോട്‌ മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വീണ്ടും മാഗി പരിശോധിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!