Section

malabari-logo-mobile

മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലിസ് കോണ്‍സ്റ്റബിള്‍

HIGHLIGHTS : ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ എല്ലാ വിഭാഗങ്ങളെയും കൈപിടിച്ച് മുഖ്യധാരയില്‍കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന...

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ എല്ലാ വിഭാഗങ്ങളെയും കൈപിടിച്ച് മുഖ്യധാരയില്‍കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തില്‍പെട്ടവര്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പെട്ട 74 യുവതീ-യുവാക്കള്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതിന്റെ ഉത്തരവ് വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രാക്തന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പി.എസ്.സിയിലൂടെ ജോലി നല്‍കുന്നതോടെ ചരിത്രത്തിലെ സവിശേഷ മുഹൂര്‍ത്തത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്.

sameeksha-malabarinews

കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയുംപേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ പി.എസ്.സി നടത്തിയ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി ശ്ലാഹിച്ചു. ആദിവാസി സമൂഹത്തിലുള്ള കൂടുതല്‍പേര്‍ക്ക് ജോലി നല്‍കുന്ന പ്രവര്‍ത്തനം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക നിയമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ആശംസ നേര്‍ന്നു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സ്വാഗതവും  എ.ഡി.ജി.പി അനില്‍ കാന്ത് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!