Section

malabari-logo-mobile

രത്തന്‍ഗഢ് ക്ഷേത്രദൂരന്തം: മരണം 109 ആയി, ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

HIGHLIGHTS : ദാത്തിയ : ഇന്നലെ മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തിലുണ്ടായ ദൂരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരി...

rathangadദാത്തിയ : ഇന്നലെ മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തിലുണ്ടായ ദൂരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും തില ഗുരൂതരമായതിനാല്‍ മരണസംഖ്യ ഇനിയുമുയരാനാണിട.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന രത്തന്‍ഗഢ്് ക്ഷേത്രം സിന്ധുനദിയോരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനൊരുവശം വനമാണ്. ഇന്നലെ 5 ലക്ഷത്തിലധികം വിശ്യാസികളാണ് ദൂര്‍ഗ്ഗാപൂജക്കായി ഇവിടെ എത്തിയത്..

ഈ തിരക്കിനിടയില്‍ ഒരൂ കൂട്ടം വിശ്യാസികള്‍ ക്യൂ തെറ്റിച്ച് നീങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശിയതോടെ പരിഭ്രാന്തരായ ഭക്തര്‍ പാലത്തിലൂടെ തിരികെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പാലം തകരൂമോ എന്ന ഭയവും ഇവരെ പിടകൂടി തൂടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ചിലര്‍ പാലത്തില്‍ നിന്ന് പൂഴയിലേക്കും വീണു പോകൂകയായിരുന്നു.. അപകടമുണ്ടാുമ്പോള്‍ പാലത്തില്‍ 25000ത്തിലധകം പേരൂണ്ടായിരുന്നു എന്നാണ് വിവരം.
സംഭവത്തേക്കുറിച്ച്് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് സര്‍്ക്കാര്‍ തീരൂമാനിച്ചിട്ടുണ്ട്..

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!