മധ്യപ്രദേശില്‍ കര്‍ഷകസമരത്തിനെതിരെയുണ്ടായ വെടിവെപ്പില്‍ മരണം അഞ്ചായി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക സമരത്തിനെതിരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഇതുവരെ മരിച്ചവര്‍ അഞ്ചായി. വെടിവെപ്പിനെ തുടര്‍ന്നുടലെടുത്ത സംഘര്‍ഷം അയല്‍ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

വെടിവെപ്പിനെ തുടര്‍ന്ന് നടക്കുന്ന ബന്ദില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ സ്ഥലത്ത് വന്‍പോലീസ് സന്നാഹത്തെയും ഏര്‍പ്പാടുചെയ്തിരിക്കുകയാണ്. ഇവിടെ സംഘര്‍ഷം വ്യാപിച്ചതോടെ പ്രദേശെത്ത ഇന്റെര്‍നെറ്റ് കണഷനുകള്‍ ജില്ലാ കലക്ടര്‍ എസ് കെ സിങ്ങിന്റെ നിര്‍ദേശപ്രകാരം വിച്ഛേദിച്ചിരുന്നു.

അതെസമയം പ്രശ്‌നബാധിത പ്രദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഗുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും.

മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്താതെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനാകില്ലെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.