മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത്‌റൂമില്‍ മലപ്പുറം സ്വദേശി മരിച്ച നിലയില്‍

മദീന: മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന്റെ(30)മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത് റൂമില്‍ കണ്ടെത്തി. കാര്‍ഗോ സെക്ഷന്‍ ജീവനക്കാരനായിരുന്നു റഷീദിനെ കഴിഞ്ഞ 30ാം തിയ്യതി മുതല്‍ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലിന്റെ അകത്തെ അടച്ചിട്ടിരുന്ന ബാത്ത് റൂമില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ ബാത്ത്‌റൂം ക്ലീനിംഗ് തൊഴിലാളി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിതാവ്;താഴത്തെ പള്ളിയാലി മുഹമ്മദ്, ഭാര്യ:കെ പി ജസീല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.