വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ മഅദനിക്ക്‌ ജാമ്യം


madani1 copyവിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം

ദില്ലി: അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക്‌ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്‌ വിചാരണ പൂര്‍ത്തയാക്കുന്നതുവരെ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി ഉത്തരവായി. നാലുമാസത്തില്‍ നിന്നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും പരമോന്നത കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ജാമ്യം അനുവദിക്കുമ്പോള്‍ കോടതി മുന്നോട്ടുവെച്ചിരുന്ന നിബന്ധനകള്‍ അതേപടി തുടരും. കര്‍ണാടക വിട്ടുപോകാന്‍ മഅദനിക്ക്‌ സാധ്യമല്ല. മൂന്ന്‌ മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു മഅദ്‌നിയുടെ ആവശ്യം. പരപ്പന അഗ്രഹാര പ്രത്യേക കോടതിയിലാണ്‌ വിചാരണ നടക്കുന്നത്‌.