മഅ്ദനി ഇന്ന് കേരളത്തിലെത്തും

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് മഅ്ദനി കേരളത്തിലെത്തുന്നത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണുന്നതിനുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഉച്ചതിരിഞ്ഞ് ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം മഅദ്‌നി നെടുമ്പാശേരിയിലെത്തും. സുരക്ഷ ഉദ്യോഗസ്ഥര്‍ മഅദ്‌നിയെ അനുഗമിക്കും.

നെടുംമ്പാശേരിയില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലം അന്‍വാറുശ്ശേരിയിലേക്ക് പോകും. പി ഡി പി വിമാനത്താവളത്തില്‍ മഅ്ദനിക്ക് സ്വീകരണം നല്‍കും. ഈ മാസം 19 വരെ കേരളത്തില്‍ തങ്ങുന്നതിനാണ് സുപ്രീം കോടതി മഅ്ദനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.