മദനിക്ക്‌ നാട്ടിലേക്ക്‌ പോകാന്‍ അനുമതി

11-madani-bangalore-blastദില്ലി: അബ്ദുള്‍ നാസര്‍ മദനിക്ക്‌ നാട്ടിലേക്ക്‌ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. രോഗബാധിതയായ അമ്മയെ കാണാനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. വിചാരണ കോടതിയില്‍ ഹാജരാകുന്ന കാര്യത്തിലും ഇളവുണ്ട്‌.

അതേസമയം മഅ്ദനി ഇന്ന് നല്‍കിയ ഹര്‍ജിയില്‍ ബംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മഅ്ദനിയുടെ ഹര്‍ജി പരിഗണിച്ചത്.

പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.