അമ്പലപ്പുഴയിലെ കടല്‍ക്ഷോഭമേഖലകള്‍ മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു.

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടതും, കടലാക്രമണ ഭീഷണിയില്‍ നില്‍ക്കുന്നതുമായ വീടുകളും പ്രദേശങ്ങളും മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അടിയന്തിര സഹായം എത്തിക്കുന്നതിനുള്ള നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. തീരപ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. ഏറ്റവും കൂടുതല്‍ തീരപ്രദേശമുള്ള അമ്പലപ്പുഴയില്‍ അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാരിന്‌ നല്‍കുവാന്‍ നിര്‍ദേശിച്ചു.
അമ്പലപ്പുഴ തെക്ക്‌ പഞ്ചായ ത്തിലും വടക്ക്‌ പഞ്ചായത്തിലും കടല്‍�ഭിത്തിക്ക്‌ കേടുപാട്‌ സംഭവിച്ച സ്ഥലങ്ങളില്‍ അറ്റകുറ്റപണി നടത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധവേണമെന്നും ഇറിഗേഷന്‍ ഉദ്യോഗസ്ഥരോട്‌ മന്ത്രി നിര്‍ദേശിച്ചു. കൃത്യമായി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എഴുപതോളം വീടുകള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. പൂര്‍ണ്ണമായും കടല്‍�ഭിത്തി നിര്‍മ്മിച്ച്‌ പുലിമുട്ട്‌ നിര്‍മ്മിക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട്‌ നല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രജിത്ത്‌ കാരിക്കല്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അഫ്‌സത്ത്‌, ജി.വേണുലാല്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.