വീട്ടമ്മയെ പീഡിപ്പിച്ച കേസ്;എം വിന്‍സെന്റ് എംഎല്‍എ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ എംഎല്‍എയെ പോലീസ് മുക്കാല്‍ മണിക്കൂറോളം ചോദ്യം തെയ്തിരുന്നു. ഇതിന് ശേഷമാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.  വിന്‍സെന്റിനെതിരെ വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാലരാമപുരം സ്വദേശിനിയെ എം വിന്‍സന്റ് എംഎല്‍എ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
എംഎല്‍എയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റും.