എം വി ആറിന്‌ രാഷ്‌ട്രീയ കേരളത്തിന്റെ വിട

Untitled-1 copyകണ്ണൂര്‍: ആത്മധൈര്യത്തിന്റെ കരുത്തു മായി ആറരപതിറ്റാണ്ടോളം കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നിന്ന കമ്മ്യൂണിസ്റ്റ്‌ മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം വി രാഘവന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഇന്നലെ രാവിലെ അന്തരിച്ച എം വിആറിന്റെ മൃതശരീരം മലബാറിലെ നിരവധി കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ സ്‌മരണകളുറങ്ങുന്ന പയ്യാമ്പലത്ത്‌ സംസ്‌കരിച്ചു.

പൂര്‍ണ്ണ ഔദേ്യാഗിക ബഹുമതികളോടെ ഇന്നുച്ചക്ക്‌ 12.30 ഓടെയാണ്‌ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്‌. മൂത്തമകന്‍ ഗീരീഷ്‌കുമാറാണ്‌ ചിതക്ക്‌ തീകൊളുത്തിയത്‌. ആയിരങ്ങളാണ്‌ ഇന്നലെ മുതല്‍ അന്തേ്യാപചാരം അര്‍പ്പിക്കാന്‍ പരിയാരത്തും, അദ്ദേഹത്തിന്റെ വസതിയിലും പൊതുദര്‍ശനത്തിന്‌ വെച്ച സ്ഥലത്തും എത്തിയത്‌.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, വനംവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ധനമന്ത്രി കെ എം മാണി , സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങി കേരള മന്ത്രി സഭയിലെ ഒട്ടു മിക്ക മന്ത്രിമാരും അദ്ദേഹത്തിന്‌ അന്തേ്യാപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.