Section

malabari-logo-mobile

കൊടുവളളി സ്വര്‍ണ്ണകള്ളക്കടത്ത്‌; പ്രതിക്കൊപ്പം ഭരണകക്ഷി എംഎല്‍യുടെ ചിത്രങ്ങള്‍ പുറത്ത്‌

HIGHLIGHTS : കോഴിക്കോട്‌: കൊടുവള്ളിയിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്‍റെ ഉന്നത രാഷ്ട്രീയ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സ്വര്‍ണ്ണക്കള്ളടത്ത് സംഘത...

Untitled-1 copyകോഴിക്കോട്‌: കൊടുവള്ളിയിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്‍റെ ഉന്നത രാഷ്ട്രീയ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സ്വര്‍ണ്ണക്കള്ളടത്ത് സംഘത്തിലെ പ്രധാനിയും കഴിഞ്ഞ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ കുടുക്കില്‍ ബാബുവിന്‍റെ കാറില്‍ മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ആഢംബര കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കുമ്പോള്‍ ഡ്രൈവിങ് സീറ്റിലിരുന്ന് വാഹനം ഓടിക്കുന്നത് ഷാജിയാണ്. തൊട്ടടുത്ത സീറ്റിലിരിക്കുന്ന കേസിലെ പ്രതി കുടുക്കില്‍ ബാബു.

കള്ളക്കടത്ത് സംഘത്തിന്‍റെ ആക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സാനു. കള്ളക്കടത്ത് സംഘത്തിന് ഉന്നത രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സാനു വെളിപ്പെടുത്തിയിരുന്നു. സാനുവിനെതിരെ രണ്ട് തവണ നേരത്തെ കള്ളക്കടത്ത് സംഘം ആക്രമണം നടത്തിയിരുന്നു. രണ്ട് സംഭവത്തിലും കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. പോലീസിനെതിരെ സാനുവിന്‍റെ ആരോപണം തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഷാജിയുടെ ചിത്രം. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നാണ് സംഘത്തിന് സഹായം ലഭിക്കുന്നതെന്നും സാനു പറയുന്നു.

sameeksha-malabarinews

അതേസമയം ബാബുവിനൊപ്പം ഷാജി കാറില്‍ കയറിയത് വിവാദമാക്കേണ്ടെന്നും ഈ കേസ് ഉണ്ടാവുന്നതിന് മുമ്പായിരിക്കാം ഇങ്ങിനെ സംഭവിച്ചതെന്നുമാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. പ്രതിയുടെ കാറില്‍ ഷാജി കയറിയത് സ്വാഭാവികമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തന്നോടൊപ്പവും ഇത്തരത്തില്‍ പലരുമുള്ള ചിത്രങ്ങളുണ്ട്. അടുത്തുള്ളവര്‍ ആരാണെന്ന് അന്വേഷിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കള്ളക്കടത്ത് സംഘത്തിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് സാനു ബാംഗ്ലൂരില്‍ കേസില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഘവുമായി അകലുന്നത്. സംഘത്തിന് വേണ്ടി കുറ്റമേറ്റെടുത്ത സാനുവിനെ പിന്നീട് കള്ളക്കടത്ത് സംഘം കയ്യൊഴിഞ്ഞു. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് സാനു അറിയിച്ചതോടെയാണ് വധിക്കാന്‍ ശ്രമം നടന്നത്. നേരത്തെ പലരെയും കള്ളക്കടത്ത് സംഘം ഇങ്ങിനെ അപായപ്പെടുത്തിയിട്ടുണ്ടെന്നും സാനു പറഞ്ഞു. കഴിഞ്ഞ പെരുന്നാല്‍ തലേന്ന് രാത്രി കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ചാണ് സാനുവിനെ ഇരുപതംഗ സംഘം ആക്രമിച്ചത്. കേസില്‍ ഷാജിക്കൊപ്പം കാറില്‍ സഞ്ചരിച്ച ബാബുവും മൂന്ന് സഹോദരങ്ങളുമുള്‍പ്പെടെ 15 പേര്‍ പ്രതികളാണ്. ഈ കേസ് നടക്കാവ് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!