സമസ്‌തക്കെതിരെ വീണ്ടും മുസ്‌തുഫുല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

Untitled-1 copyകോഴിക്കോട്‌: നിലവിളക്ക്‌ വിവാദത്തില്‍ സംഘടനാവിരുദ്ധ നിലപാട്‌ സ്വീകരിച്ചതിന്‌ അച്ചടക്ക നടപടി നേരിട്ട ഇ കെ സുന്നി വിഭാഗം നേതാവ്‌ എം പി മുസ്‌തഫല്‍ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വീണ്ടും. അച്ചടക്കനടപടിയെ പരിഹസിച്ചുകൊണ്ടാണ്‌ ഇത്തവണ ഫൈസിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ‘സമസ്‌തയുടെയും പണ്ഡിതന്‍മാരുടെയും നിലപാടുകള്‍ക്കെതിരെ പ്രസ്‌താവനകള്‍ നടത്തിയെന്ന പേരില്‍ എന്നെ സംഘടനാ സ്ഥാനങ്ങളില്‍ നിന്നും നീക്കി എന്ന റിപ്പോര്‍ട്ട്‌ കണ്ടു. മേല്‍കാരണം ശരിയല്ലെങ്കിലും നടപടിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയുന്നു. അതേസമയം ഞാന്‍ ലേഖനം പോസ്‌റ്റ്‌ ചെയ്‌ത ഫേസ്‌ബുക്ക്‌ അധികൃതരെ പുറത്താക്കാതിരിക്കാന്‍ സമസ്‌തക്കാര്‍ കാണിച്ച മഹാമനസ്‌കതക്ക്‌ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു’ എന്നാണ്‌ മുസ്‌തഫല്‍ ഫൈസിയുടെ പുതിയ പോസ്‌റ്റിന്റെ അവസാനം ‘തുടരാം’ എന്നും ചേര്‍ത്തിട്ടുണ്ട്‌.

നിലവിളക്ക്‌ കൊളുത്തേണ്ടതില്ല എന്ന ഇ കെ സുന്നി വിഭാഗത്തിന്റെ നിലപാടിന്‌ വിരുദ്ധമായാണ്‌ എസ്‌ വൈ എസ്‌ സംസ്ഥാന നേതാവായ മുസ്‌തഫല്‍ ഫൈസി ആദ്യം പോസ്‌റ്റിട്ടത്‌. ഇത്‌ വാര്‍ത്തയായതോടെ അദേഹത്തെ ഭാരവാഹിത്വത്തില്‍ നിന്നും സംഘടന നീക്കുകയായിരുന്നു.