വിവാദ പ്രസംഗം : മന്ത്രി എം എം മണിക്കെതിരായ ഹര്‍ജികള്‍ തള്ളി

കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മന്ത്രി എം എം മണിക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതിക്ക് ഇടപെടാന്‍ മാത്രം പര്യാപ്തമായ വിഷയമില്ലെന്നും  ഹൈക്കോടതി.എം എം മണിയില്‍നിന്ന് അത്തരം  പ്രസ്താവന ഉണ്ടായിട്ടില്ലെന്ന്  കേസ് അന്വേഷണത്തിലും വ്യക്തമായതായി സര്‍ക്കാറും കോടതിയെ അറിയിച്ചു.

മൂന്നാറിലെ പരമര്‍ശത്തിന്റെ പേരില്‍ എം എം മണിക്കെതിരെ കേസെടുക്കണമെന്നും മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് ഉണ്ടായിരുന്നത്.