എംഎം അക്ബര്‍ അറസ്റ്റില്‍

ഹൈദരബാദ്: മുജാഹിദ് പണ്ഡിതനും കൊച്ചി പീസ് സ്‌കൂള്‍ എംഡിയുമായ എംഎം അക്ബര്‍ പിടിയില്‍. ഓസ്‌ട്രേലിയയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നതിനിടെ ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ചാണ് അക്ബര്‍ പിടിയിലായത്.

പീസ് സ്‌കൂളിലെ സിലബസില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചെന്ന കേസില്‍ കൊച്ചി പോസീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്.
പീസ് സ്‌കൂളിനെതിരെ പോലീസ് കേസെടുക്കുകയും പുസ്തകം തയ്യാറാക്കിയ മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ പ്രസാധകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് പീസ് സ്‌കൂള്‍ എംഡി എംഎം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കുകയായിരുന്നു.