എംഎം അക്ബറിനെതിരെയുള്ള കേസുകളില്‍ തുടര്‍നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: പീസ് സ്‌കൂള്‍ എംഡി എംഎം അക്ബറിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചുവെന്ന കേസില്‍ രണ്ട് എഫ് ഐ ആറുകളിലെ തുടര്‍നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ.

എംഎം അക്ബറിന് എതിരെ കൊട്ടിയം , കാട്ടൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് 15 ാം തിയ്യതി വീണ്ടും പരിഗണിക്കും.

എംഎം അക്ബര്‍ തനിക്കെതിരായ മൂന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.