മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ്;എം കെ മുനീര്‍

മലപ്പുറം: മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി എം.കെ മുനീറിനെ തെരഞ്ഞെടുത്തു. ലീഗ് നേതൃയോഗത്തിന് ശേഷം പാണക്കാട്  ഹൈദരലി തങ്ങൾ തീരുമാനം പ്രഖ്യാപിച്ചു.  വി.കെ ഇബ്രാഹിം കുഞ്ഞിനെ നിയമസഭ കക്ഷി ഉപനേതാവുംഎം. ഉമ്മർ വിപ്പായും തീരുമാനിച്ചു. കെ എം ഷാജിയാണ് ട്രഷറർ.

ലീഗ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്.