എം.കെ. ദാമോദരൻ നിയമോപദേശക പദവി ഏറ്റെടുക്കില്ല

damodaran.jpg.image_.784.410കൊച്ചി : മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഏറ്റെടുക്കില്ല. നിയമോപദേശക സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നും ഏറ്റെടുക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വേക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് കോടതിയില്‍ അറിയിച്ചു.

എം കെ ദാമോദരന്റെ നിയമനം ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അഡീഷണല്‍ എജി നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതില്‍ അപാകതയില്ല എന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരുള്‍പെട്ട ബെഞ്ച് അഭിപ്രായപെട്ടു.