തിരൂര്‍ സ്വദേശി ലുല ഉദ്യോഗസ്ഥന്റെ മകള്‍ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു

Untitled-1 copyഷാര്‍ജ: ലുലു ഗ്രൂപ്പിലെ മാനേജരുടെ മകള്‍ ഷാര്‍ജയിലെ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണുമരിച്ചു. തിരൂര്‍ സ്വദേശി സുള്‍ഫിക്കറിന്റെയും ജസീനയുടെയും മകള്‍ മെഹക്ക്‌(15) ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെ 10 മണിയോടെയാണ്‌ ദുരന്തം സംഭവിച്ചത്‌.

ഷാര്‍ജിയിലെ അല്‍ നാഹ്‌ദയില്‍ ജുമാ അല്‍ മജീദ്‌ കെട്ടിടത്തിലെ 14 ാം നിലയില്‍ നിന്ന്‌ാണ്‌ പെണ്‍കുട്ടി വീണുമരിച്ചത്‌. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ്‌ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു.

ലുലു ഗ്രൂപ്പില്‍ വെജിറ്റബിള്‍ വിഭാഗം ഗ്ലോബല്‍ മാനേജരാണ്‌ സുള്‍ഫിക്കര്‍. ഇവരുടെ മൂത്ത മകളാണ്‌ മെഹക്ക്‌. മൂന്ന്‌ സഹോദരങ്ങളുണ്ട്‌.

ദുരന്തം നടന്നയുടന്‍ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സംഭവസ്ഥലത്തെത്തിയിരുന്നു.