പെണ്‍വേഷം കെട്ടി കാമുകിയ്‌ക്കൊപ്പം കാമുകന്‍ ഹോസ്റ്റലില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം

download (1)കാമുകിയെ പിരിഞ്ഞ് കഴിയാനാകാത്ത കാമുകന്‍ പെണ്‍വേഷം കെട്ടി കാമുകിക്കൊപ്പം ഒരേ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ് വന്നത് രണ്ട് വര്‍ഷം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറം ലോകം ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ദീര്‍ഘകാലത്തെ പ്രണയത്തെ തുടര്‍ന്നാണ് 21 കാരനായ കാമുകന്‍ കാമുകിക്കൊപ്പം ഒരേ ഹോസ്ഹലില്‍ താമസിക്കാന്‍ തീരുമാനിച്ചത്.

കാമുകിയോടൊപ്പം താമസിക്കാന്‍ കാമുകന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു പെണ്‍വേഷം കെട്ടി ലേഡീസ് ഹോസ്റ്റലില്‍ കയറിപറ്റുക എന്നത്. ഇതിനായി പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജിലെ വ്യാജസര്‍ട്ടിഫിക്കറ്റൊപ്പിച്ചാണ് കാര്യം സാധിച്ചത്.

ഹോസ്റ്റലില്‍ ആദ്യദിവസങ്ങളില്‍ വെവ്വേറെ മുറികളില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരം ഹോസ്റ്റല്‍ അധികൃതര്‍ ഇരുവര്‍ക്കും ഒരേ മുറി തന്നെ അനുവദിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വീട്ടുകാരും ഹോസ്റ്റല്‍ അധികൃതരും നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് തന്റെ കൂടെ രണ്ട് വര്‍ഷമായി താമസിക്കുന്നത് തന്റെ കാമുകനാണെന്ന് പെണ്‍കുട്ടി പറഞ്ഞത്.