വിരഹം പെയ്യുന്ന സ്‌നേഹ കാലം

സുള്‍ഫി താനൂര്‍

പുസ്തകങ്ങള്‍ അടച്ചുവെച്ചു. ശബ്ദങ്ങള്‍ക്കിടയിലെ ഒരു ഞൊടിയുള്ള നിശ്ശബ്ദത. ഇനി എപ്പോഴും മണിമുഴങ്ങാം. പുറത്ത് വേനല്‍ പതച്ച ശാഖികള്‍ക്ക് വാട്ടം. ദാഹിച്ചു തളര്‍ കിളികള്‍ ചില്ലകളുടെ ഏതൊക്കെയോ കുളിര്‍പൊത്തുകളിലിരുന്നു, ഒുരിയാടാനാവാത്ത മനസ്സുമായി… മണ്ണ് വെയില്‍കാഞ്ഞ് പുകഞ്ഞിരിക്കുന്നു. ആവി, ആത്മനൊമ്പരംപോലെ അടര്‍ന്നുയരുന്നു. ചൂട്; മണ്ണും മനസ്സൂം, എങ്ങും പൊളളുന്നു.
ഇതുവരെയും കൊണ്ട വേനലും വെയിലുമല്ലിത്. ഇതുവരെയും മുഴങ്ങിയ മണിയുമല്ല ഇനി മുഴങ്ങാനുള്ളത്. കാതോര്‍ക്കാന്‍ കരളനുവദിക്കാത്ത ഈ മണിമുഴക്കത്തിന് നെഞ്ചിടിപ്പിന്റെ ശ്രൂതിയേക്കാള്‍ പിടപ്പുണ്ട്. ആഹ്ലാദം വിതറിയ ആ ശ്രുതിമധുരം ആറിപ്പോയതെവിടെയാണാവോ…. ഉള്ളിലേക്ക് സ്വയം ആഴ്ന്നുപോയ ഒരു ശബ്ദം.
ജീവിതം നിതാന്തശൂന്യതയിലേക്ക് ഉളിയിടുപോലെ.
തളിരണിഞ്ഞ മാധവങ്ങളും മലരണിഞ്ഞ വസന്തങ്ങളും ഊര്‍ന്നുപോയ ജീവിതത്തിന്റെ നടവഴികളിലിപ്പോള്‍ ശിശിരത്തില്‍ പൊഴിഞ്ഞ ഇലകളെ കരിയിപ്പിക്കുന്ന ഗ്രീഷ്മം മാത്രം. തോരാതെപെയ്യുന്ന വേനലും വെയിലും വാട്ടിയ ഇലകളും തളിരുകൂടിയും ഓര്‍മ്മകളുടെ തളിര്‍ത്തൊത്തുകളെ പുനര്‍ജ്ജനിപ്പിക്കുന്ന ഏതോ ഋതുരാശിയുടെ ആര്‍ദ്രസ്വപ്നങ്ങളില്‍ അഭിരമിക്കുകയാണ്.

എത്രവേഗമാണ് ഈ ദിനങ്ങള്‍, കാലംതന്നെയും കണ്‍മറയുത്! ഒരിമവെട്ടല്‍, അതോ കുലംകുത്തിയൊഴുക്കുതന്നെയോ! ഇലെയായിരുന്നു കണ്ടതും മിണ്ടിയതും പരസ്പരം പരിചയപ്പെട്ടതും പറഞ്ഞതും അറിഞ്ഞതും പിണങ്ങിയതും. ഇലെയായിരുന്നു എല്ലാം. നിര്‍ത്തുകളില്ലാത്ത കാലത്തിന്റെ കടവത്തുനിന്ന്, എന്തുപറയും തമ്മില്‍ ജീവിതത്തിന്റെ വിദൂരമായ മറുകരകളിലെവിടേക്കൊക്കെയോ തുഴയെറിയാന്‍ കാത്തുനില്‍ക്കുമ്പോള്‍ നമ്മള്‍? എത്രയോ യാത്രകളും യാത്രാമൊഴികളും ഇനിയും കാത്തിരിപ്പുണ്ടെന്ന് കാണാതെ കേള്‍ക്കാതെ വിതുമ്പലടക്കുന്ന ഹൃദയങ്ങളുടെ മൃദുസ്പന്ദങ്ങള്‍ അതിലോലലോലം മിടിപ്പുണ്ട് ഉള്ളിലോ ഉള്ളിന്റെയുള്ളിലോ.
ചേര്‍ത്ത കൈകള്‍ വേര്‍പെടുന്നു. കോര്‍ത്ത കൈകള്‍ അഴിയുന്നു. തമ്മില്‍ കൊരുത്ത ഹൃദയങ്ങള്‍ ഊര്‍ന്നുപോകുന്നു. കൈമാറിയ വാക്കുകള്‍, സ്‌നേഹവും ലാളനങ്ങളും വെറുപ്പും പ്രിയാപ്രിയങ്ങളും പ്രണയത്തിന്റെ പാരിജാതങ്ങളുമെല്ലാംമിനി ഏതൊക്കെയോ പാതിരാപ്പാലകളുടെ ഏതന്‍ ഗന്ധങ്ങളായി വന്നുവിളിച്ചുണര്‍ത്തുന്ന ഏകാന്തയാമങ്ങളില്‍ ഊറിപ്പോയ നോവുകളില്‍ തെന്നിവീഴു ഭൂതകാലങ്ങളായിത്തീരുമല്ലോ; ഈ വിറയാര്‍ന്ന നിമിഷങ്ങള്‍കൂടിയും…
പഠിച്ചതെല്ലാം മറന്നുപോകുന്നതിവിടെയാണ്. പതര്‍ച്ച ജീവിതത്തിന്റെ താളമാകുകയാണ്. നാളെ ഇനി… ഹൃദയം തേങ്ങുമ്പോള്‍ ഏകാന്തവിജനമായ ഏതോ ദ്വീപകങ്ങളില്‍ ഒറ്റപ്പെട്ടവന്റെ വിഭ്രാന്തികളോടെ നില്‍ക്കയാണോരോരുത്തരും. എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക; എന്തുപറഞ്ഞാണ് സ്വയം ഓശ്വസിക്കുക….
വിരഹത്തിനുമുണ്ടായിരുന്നു മധുരം. ഒരു കാലത്ത് വേര്‍പാടിന്റെയും വിരഹത്തിന്റെയും നിമിഷങ്ങളിള്‍ ഹൃദയം കീറിമുറിക്കപ്പെട്ടുവെങ്കിലും ഓര്‍മ്മകള്‍ മധുരോദാരമായ ഏതൊക്കെയോ ആര്‍ദ്രതകളായി ആത്മാവില്‍ ആനന്ദത്തിന്റെ ആയിരം വീചികള്‍…
‘മറക്കില്ലൊരിക്കലു’മെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് വാക്കിലും വരിയിലും നോക്കില്‍പ്പോലും വിതുമ്പലടക്കുന്ന ഹൃദയം. മിണ്ടിയാല്‍ പൊഴിയുന്ന തേങ്ങല്‍ ഭയന്ന് കരുതിവെച്ച മൗനങ്ങള്‍. കണ്ണിന്റെ അകങ്ങളില്‍ പാളിനോട്ടത്തില്‍പ്പോലും കാണാവുന്ന കടല്‍ക്കരകളും കയങ്ങളും.
ഒാേട്ടാഗ്രാഫുകള്‍ തലങ്ങും വിലങ്ങും എഴുതിയെഴുതിനിറച്ച സൗഹൃദങ്ങളുടെ ചെതുമ്പലുകള്‍, മൗനാനുരാഗത്തിന്റെ വിത്തുകള്‍, സ്‌നേഹത്തിന്റെ വിതുമ്പലുകള്‍, പ്രിയങ്ങളുടെ പ്രകമ്പനങ്ങള്‍… ഒരിക്കലും പറയാതെപോയ വാക്കിന്റെ വന്‍കരകള്‍. വാക്കാകാതെ പിടഞ്ഞുമരിച്ച വികാരങ്ങള്‍. പറഞ്ഞുതീരാത്ത പ്രണയങ്ങളുടെ വിശാലനീലിമകള്‍. ആശംസകള്‍…പ്രതീക്ഷകള്‍.

മറക്കില്ലൊരിക്കലുമെന്നെഴുതി കീഴെ ഒരു ഹൃദയത്തിന്റെ ചിത്രവും അത്ര ഭംഗിയില്ലാത്ത വരയില്‍ കോറിയിട്ടയാളുടെ മനസ്സ് വായിക്കാനാവാതെ വാക്കും വരയും ഹൃദയത്തില്‍ പതിച്ചുവെച്ചുവെച്ചതും അങ്ങനെ ചില എഴുത്തുകളുള്ളതുകൊണ്ട് ഒട്ടോഗ്രാഫ് ആരാരും കാണാതെ ഒളിച്ചുവെച്ചതും ഇന്നലെയായിരുന്നോ…
ഓരോ ചിരിയുടെ കോണിലുമുണ്ട് ഒളിഞ്ഞിരിക്കുന്നൊരു വ്യഥയുടെ ചാരം. അന്യദേശക്കാരിക്കും നാലയല്‍പക്കത്തെ പെണ്‍കുട്ടിക്കും ഒരേസ്വരത്തില്‍ത്തന്നെ യാത്രാമൊഴി പറഞ്ഞു, പറയാതെ…
മനസ്സിന്റെ ആഴത്തില്‍ കൂടുവെച്ച മൗനം ഗാംഭീര്യത്തോടെ മുഴങ്ങിനില്‍ക്കേ കാറ്റൊടുതൊട്ടാല്‍ ശ്രുതിമുഴങ്ങുമെന്നപോല്‍ മുറുകിയ വല്ലകീയുടെ തന്ത്രികള്‍പോലെ ഇളം ദലമര്‍മ്മരത്തിന്റെ മൃദുരവംപോലും കേള്‍ക്കാമെന്ന മട്ടില്‍ വിമൂകമായ മനസ്സിന്റെ ഏകാന്തവിജനതയില്‍ ഒറ്റക്ക് നില്‍ക്കേ സമയത്തിന്റെ സൂചിമുഖികള്‍ ലോകാവസാനത്തിന്റെ കാഹളമൂതുപോലെ ഭീമാകാരമായ ഒരു അഗ്നിപര്‍വ്വതത്തിന്റെ മുഴക്കമായി പ്രകമ്പനംകൊള്ളുമ്പോള്‍ റിവിഷന്റെ പാഠഭാഗങ്ങള്‍ചെവിക്കുമുകളിലൂടെ എങ്ങോ പാറിയകന്നുപോയതാരറിഞ്ഞു. ടീച്ചറുടെ കണ്‍കോണിലേക്ക് നോക്കിക്കൊണ്ടുതന്നെ നക്ഷത്രജാലകങ്ങള്‍തുറന്ന് പറന്നുപോയ ആത്മാവും അതിന്റെ വിലാപശ്രുതിയും ….. ഓരോരോ നേരവും കൊടുങ്കാറ്റിലെ കരിയിലകള്‍പോലെ പറന്നുപറന്നുപറന്നുപറന്ന്….
പ്രശസ്തമായ വിരഹഗാനങ്ങളുടെ ഈരടികള്‍ കൊത്തിവെച്ച ഇടനാഴികളും ഇടച്ചുമരുകളും മൂത്രപ്പുരകളും വിരഹാര്‍ത്ത മൗനങ്ങളുടെ വിമൂകതകള്‍ പേറിനിന്നു.
ഒാേട്ടാഗ്രാഫുകളുടെ നിറവര്‍ണ്ണമാര്‍ ആദ്യതാളുകള്‍ അലങ്കാരങ്ങള്‍കൊണ്ടും അകത്താളുകള്‍ വാക്കിന്റെ അലയാഴികളാലും മുറ്റിനിന്നു.
ഗ്രൗണ്ടിലെ ഒറ്റമരങ്ങളെല്ലാം ഇലപൊഴിച്ച് വിരഹത്തിന്റെ അഗ്നിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
‘നമ്മക്ക് ലാസ്റ്റ് പരീക്ഷകഴിഞ്ഞിറ്റ് എല്ലാര്‍ക്കുംകൂടി പ്രിയേന്റെയും നസീമന്റേം ജ്യോതീന്റേം വീട്ടിലെല്ലാം വീട്ടിലെല്ലാം പോണം…’ എന്നൊരാശ്വാസം, (ഉള്ളില്‍ അതുവഴിപോകുമ്പം അവളുടെ വീടും കാണാലോ എന്നും) ഓരോ പരീക്ഷയും എഴുതിത്തീര്‍ത്തത് ആ ഒത്തുചേരലിന്റെ ശൂഭപ്രതീക്ഷാമുനമ്പിലേക്കുള്ള കപ്പലോട്ടിയാണ്.
ഒടുവില്‍ പരീക്ഷയും തീര്‍ന്ന് നിശ്ചയിച്ച മാഞ്ചോട്ടില്‍ കാത്തുകാത്തിരുന്ന്്…. രാജേഷും സലീമും എന്തൊക്കയോ ആദ്യമേ ഒഴികഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞു. രവിയും സതീഷും ഷമീറും മാത്രം കൂടെ കാത്തിരുന്നു. മറ്റാരും എത്തിനോക്കിയതുപോലുമില്ല. ഒരയാഴ്ചകൊണ്ട് തീര്‍ന്നുപോയോ വിരഹത്തിന്റെ കനല്‍പ്പൊള്ളലുകള്‍! കാത്തിരുന്നവരുടെ മുഖങ്ങളിലെല്ലാം മോഹഭംഗത്തിന്റെ, കാണാനാവാത്തതിന്റെ വേപഥുവുണ്ടെങ്കിലും ഈറനാനാര്‍ത് രണ്ടുകണ്ണുകള്‍ മാത്രമോയെന്ന് ഒരു നാണം. ഒടുവില്‍ റെയില്‍ച്ചരുവിലുടെ ഒപ്പം നടന്ന് ഓരോരുത്തരായി വഴിപിരിഞ്ഞുകൊണ്ടിരുന്നു. ഒറ്റയ്ക്കായപ്പോള്‍ കൈതച്ചാലില്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന ഇരുന്ന് ഒന്നു തേങ്ങി. കണ്ണീര്‍ തുടയ്ക്കുമ്പോള്‍ രണ്ട് നീര്‍ക്കോഴികള്‍ കളിയാക്കിക്കൊണ്ട് കൈതപ്പൊന്തയിലേക്ക് പാറി ഊളിയിട്ടു.
* * * * *
കാമ്പസ്സ് കുറെക്കൂടി പക്വമായിരുന്നു. ആദര്‍ശപ്രണയങ്ങളും കാവ്യാത്മകവും തത്വചിന്താപരവുമായ വേര്‍പാടുകളും അവയുടെ വ്യത്യസ്തമായ പ്രകടനങ്ങളുംകൊണ്ട് ഒരു ഡിവൈന്‍ ട്രാജഡിയാക്കി. ആ വിരഹകാലത്തെ. കവിതകളും ചിത്രങ്ങളും പ്രതീകാത്മക ശില്‍പങ്ങളും വാക്കിന് പകരം നി കാമ്പസ്സിനും വിരഹത്തിന്റെ നോട്ടവും ഭാവവും നോവുംതെന്നയായിരുന്നു.
ഇന്നിപ്പോള്‍ കാലം വല്ലാതെ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നയിന്നപോലെയാകണം ഏന്തെങ്കിലുമെന്ന് നമുക്ക് ശഠിച്ചുകൂടാ. എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ മനസ്സ് സ്വന്തം ഖനികങ്ങളില്‍നിന്ന് ഓര്‍മ്മകളെ എടുത്ത് തുടച്ചും തുവര്‍ത്തിയും താലോലിച്ചുപോകുന്നു.
പുതിയതലമുറക്ക് വേര്‍പാടില്ല. വിരഹവും. ഒാേട്ടാഗ്രാഫും ഇല്ലിപ്പോള്‍. പകരം വാഡ്‌സ് ആപ് മാത്രം. എന്നും കാണാലോ കേള്‍ക്കാലോ. നമ്മളുണ്ടല്ലോ, നമുക്ക് നാളെകളുണ്ടല്ലോ, വാഡ്‌സ് ആപും ഫെയ്‌സ്ബുക്കുമുണ്ടല്ലോ.. അതുകൊണ്ട്, വേര്‍പിരിയുേന്നയില്ല നമ്മളെന്ന് ഒരു ദൃഢനിശ്ചയത്തോടെ വെറുമൊരു താല്‍ക്കാലിക യാത്ര, ഇേന്നക്കുമാത്രമെന്നപോല്‍. വിരഹത്തിനുംകൂടി ഗൃഹാതുരത്വം ചുവയ്ക്കുന്ന പഴയവര്‍ ഈ പുതുകാലത്തിന്റെ വിരഹമില്ലായ്മയിലേക്ക് അസൂയയോടെ നോക്കിനോക്കി നിന്നുകൊണ്ട് ”എനിയ്ക്കുരസമീ നിമ്‌നോതമാം വഴിയ്ക്കുതേരുരുള്‍ പായിക്കലെ”ന്ന് കാലത്തെ പരാവര്‍ത്തനം ചെയ്തുകൊണ്ട്, സ്വയം സമാധാനിക്കുകയോ മധുരം രുചിയ്ക്കുകയോ ചെയ്തുകൊണ്ടിരിക്കാം.
*