പ്രണയപ്രതികാരം;കാമുകിയെ കാമുകന്‍ മദ്യമൊഴിച്ച്‌ ജീവനോടെ കത്തിച്ചു

Untitled-1 copyകോളേജ്‌ വിദ്യാര്‍ത്ഥിനിയായ കാമുകിയെ കാമുകന്‍ ജീവനോടെ കത്തിച്ചു. റോം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ സാറ(22) നെയാണ്‌ ക്രൂരമായി കാമുകന്‍ വിന്‍സെന്‍സോ(27) കൊലപ്പെടുത്തിയത്‌. പ്രണയബന്ധം തകര്‍ന്നതിലുള്ള പ്രതികാരമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.

ഞാറാഴ്‌ചയാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടിയുടെ കാറില്‍ തീവെക്കുകയും ഇതെ തുടര്‍ന്ന്‌ ഇറങ്ങി ഓടിയ സാറയുടെ പിറകെ എത്തിയ യുവാവ്‌ തലയിലൂടെ മദ്യമൊഴിച്ച്‌ സിഗര്‍ ലെറ്റര്‍ വെച്ച്‌ തീ കൊളുത്തുകയുമായിരുന്നു. അറസ്റ്റിലായ ഇയാള്‍ തന്നെ ഉപേക്ഷിച്ച്‌ മറ്റൊരാളെ പ്രണയിച്ചതിലുള്ള പ്രതികാരം തീര്‍ത്തതാണെന്ന്‌ പോലീസില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.