ഞാനും പ്രണയിച്ചിരുന്നു; രമ്യാ നമ്പീശന്‍

ramyaതനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പ്രശസ്ത നടി രമ്യാ നമ്പീശന്റെ വെളിപ്പെടുത്തല്‍. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ പ്രൊഫഷന് പ്രണയം ഒരു ഭാരമായപ്പോളാണത്രെ താരം പ്രണയത്തോട് ഗുഡ് ബൈ പറഞ്ഞത്. എന്നാല്‍ താന്‍ പ്രണയിച്ചയാള്‍ ഇപ്പോഴും തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നും രമ്യ പറഞ്ഞു.

താനിപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത് സിനിമയെ ആണെന്നും ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് തനിക്കിപ്പോള്‍ പറയാന്‍കഴിയില്ല എന്നും രമ്യ പറഞ്ഞു. എന്റെ കരിയറിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഒരാള്‍ വന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമായിരിക്കും തന്റെ വിവാഹം നടക്കുക എന്നും രമ്യ പറഞ്ഞു. എന്നാല്‍ ഇപ്പോഴൊന്നും തന്നെ വിവാഹം നടക്കില്ലെന്നും രമ്യ പറഞ്ഞു.

നടി എന്ന നിലയിലും ഗായിക എന്ന നിലയിലും തമിഴിലും മലയാളത്തിലും തന്റേതായ ഒരു സ്ഥാനം രമ്യ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.