Section

malabari-logo-mobile

ഭാഗ്യം കൈവിടാതെ മലപ്പുറം:  കാരുണ്യ ഭാഗ്യക്കുറി ഒന്നാം സമ്മാനം ചെമ്മാട് സ്വദേശിക്ക്

HIGHLIGHTS : ഓണം ബമ്പറടിച്ചത് പരപ്പനങ്ങാടിയില്‍ തിരൂരങ്ങാടി:  പത്ത് കോടി രൂപയുടെ ഓണംബംബറിന് പിന്നാലെ 75 ലക്ഷം രൂപയുടെ കാരുണ്യ ഭാഗ്യക്കുറിയുടെ

ഓണം ബമ്പറടിച്ചത് പരപ്പനങ്ങാടിയില്‍

തിരൂരങ്ങാടി:  പത്ത് കോടി രൂപയുടെ ഓണംബംബറിന് പിന്നാലെ 75 ലക്ഷം രൂപയുടെ കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനവും കടന്നുവന്നത് മലപ്പുറത്തേക്ക് . ഓണം ബംബര്‍ പരപ്പനങ്ങാടിയില്‍ അടച്ചിതിന് പിന്നാലെ ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് ചെമ്മാട് തൃക്കുളം അമ്പലപ്പടിയിലെ പൗര്‍ണമി പൊറ്റയില്‍ വീട്ടില്‍ രാകേഷി(25)ന്.

കഴിഞ്ഞ ശനിയാഴച നടന്ന നറക്കെടുപ്പില്‍ രാകേഷെടുത്ത കെകെ 703086 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലിഭിച്ചത്. ചെമ്മാട്ടെ പരപ്പനങ്ങാടി റോഡിലുള്ള ഭീമ ലോട്ടറി വില്‍പ്പനക്കടയില്‍ നിന്നാണ് രാകേഷ് ടിക്കെറ്റെടുത്തത്.
ടിക്കറ്റ് ചെമ്മാട് കനറാബാങ്ക് ശാഖയില്‍ എല്‍പ്പിച്ചതായി രാകേഷ് പറഞ്ഞു. തൃക്കുളം സ്വദേശിയായ രാജഗോപാല്‍ പുഷ്പ ദമ്പതിളുടെ മകനാണ് രാകേഷ്. സഹോദരനായ രാഹുല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗാസ്ഥനാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!