ചരക്ക് ലോറി സമരം പിന്‍വലിച്ചു

പാലക്കാട്: സംസ്ഥാനത്ത് മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് ചരക്ക് വാഹന ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം നിര്‍ത്തിവെച്ചു. ഈസ്റ്റര്‍-വിഷു എന്നിവ പ്രമാണിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്നു ഉച്ചയ്ക്ക് ഒരുമണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് വര്‍ധന മൂലമുണ്ടായ നഷ്ടം നികത്താന്‍ ഏപ്രില്‍ 30 മുതല്‍ ചരക്കു വാഹനങ്ങളുടെ വാടക വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.